ബംഗളൂരു: ബംഗളൂരു ഈദ്ഗാഹ് മൈതാനത്തിൽ ഗണേശോത്സവം നടത്താനുള്ള ദർവാഡ് മുൻസിപ്പൽ കമ്മീഷണറുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. ഹുബ്ബള്ളിയിലെ ഭൂമി തർക്കത്തിലല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സുപ്രീം കോടതിയിൽ തർക്കത്തിലിരിക്കുന്ന ബംഗളൂരുവിലെ ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട കേസിലെ വസ്തുതകളിൽ നിന്ന് വ്യത്യസ്തമാണ് ഹുബ്ബള്ളി കേസിലെ വസ്തുതകളെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഇന്നലെ രാത്രി നടന്ന വാദത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച ഹർജിയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇന്നലെ രാത്രി 10 മണിക്ക് ശേഷം ജഡ്ജിയുടെ ചേമ്പറിൽ നടന്ന വാദത്തിന് ഒടുവിലാണ് ഉത്തരവ്. ഈ സ്ഥലം ധാർവാദ് മുനിസിപ്പാലിറ്റിയുടേതാണെന്നും പ്രതിവർഷം 1 രൂപ നിരക്കിൽ 999 വർഷത്തേക്ക് അഞ്ജുമാൻ-ഇ-ഇസ്ലാം പാട്ടത്തിന് ഉടമ മാത്രമാണെന്നും ജസ്റ്റിസ് അശോക് എസ് കിനാഗി നിരീക്ഷിച്ചു. ഭൂമിയിൽ റംസാൻ, ബക്രീദ് തുടങ്ങിയ വിശേഷ ദിനങ്ങളിൽ മാത്രമാണ് നമസ് നടത്താൻ അനുമതിയുളളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇവിടുത്തെ മൈതാനം നിലവിൽ വാഹന പാർക്കിംഗിന് ഉൾപ്പെടെ ഉപയോഗിക്കുന്നുണ്ടെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. രാത്രി 11.30 ഓടെയാണ് വാദം പൂർത്തിയായി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 1991 ലെ ആരാധാലയ നിയമത്തിന് കീഴിൽ വരുന്നതാണ് ഭൂമിയെന്ന അൻജുമാൻ ഇ ഇസ്ലാമിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
സ്വത്ത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമാണ്. ഹർജിക്കാരൻ ഈ വസ്തു പാട്ടത്തിന് എടുത്തതാണ്. എന്നാലും സർക്കാരിനിതിൽ അവകാശമുണ്ട്. ഈ പ്രദേശത്ത് ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിനും സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കമ്മിറ്റി രൂപീകരിക്കുകയും രേഖകൾ പരിശോധിച്ച ശേഷം ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായി ഭൂമി ഹിന്ദുക്കൾക്ക് കൈമാറാമെന്ന് സർക്കാർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ്.
Post Your Comments