അടുക്കളയിലെ പ്രധാനിയായ പച്ചമുളക് ആരോഗ്യത്തിന് മികച്ചതു തന്നെയാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ പച്ചമുളക് കണ്ണിന് ഉത്തമമാണ്. വിറ്റാമിന്‍ സി കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കാനും വിറ്റാമിന്‍ സി സഹായിക്കുന്നു. പച്ചമുളകില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് ദഹനം എളുപ്പമാക്കുകയും ചെയ്യും. ശരീരത്തില്‍ അടിഞ്ഞുകൂടിയ അമിത കൊഴുപ്പ് ഉരുക്കിക്കളയുന്നതിനും പച്ചമുളക് സഹായിക്കും. ഇത് വഴി ശരീരഭാരം കുറയുകയും ചെയ്യും.
Read Also : പതിനഞ്ചു വയസ്സുകാരിയ്ക്ക് പീഡനം : 90കാരന് മൂന്ന് വർഷം കഠിന തടവും പിഴയും
പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തിനോടൊപ്പം പച്ചമുളക് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ പച്ചമുളക് സഹായിക്കും.
കലോറി തീരെ അടങ്ങിയിട്ടില്ലാത്ത പച്ചമുളകില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇത് സഹായകരമാണ്. മാത്രമല്ല, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുന്നതിനും ഈ ആന്റി ഓക്സിഡന്റുകള്‍ സഹായകമാണ്.
Post Your Comments