Latest NewsIndiaNews

നഗ്‌നരായി കോള്‍ ചെയ്യാന്‍ സ്ത്രീകള്‍, സെക്‌സ് വീഡിയോ കോളുകൾക്ക് അവസരം: ടെലിഫോണ്‍ സെക്‌സ് റാക്കറ്റ് പിടിയിൽ

ഈ കോള്‍ സെന്ററുകള്‍ക്ക് അവരുടേതായ പ്രത്യേക മൊബൈല്‍ ആപ്പുകളുമുണ്ട്.

ടെലിഫോണ്‍ സെക്‌സ് റാക്കറ്റ് പിടിയിൽ. ഡേറ്റിംഗ് ആപ്പുകള്‍ വഴി ഇടപാടുകാരെ കണ്ടെത്തി അവര്‍ക്കു മുന്നില്‍ സ്ത്രീകളെ നഗ്‌നരായി നിര്‍ത്തി പണം തട്ടിയെടുക്കുന്ന വൻ സംഘത്തെയാണ് മുംബൈയില്‍ ഇന്നലെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

സ്ത്രീകളെ ഉപയോഗിച്ച് സെക്‌സ് വീഡിയോകള്‍ നടത്തുകയും ഇടപാടുകാരുടെ വീഡിയോ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഈ സെന്ററുകളുടെ പ്രധാന പരിപാടി. ഡേറ്റിംഗ് ആപ്പുകള്‍ വഴിയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തുന്നത്. ഇങ്ങനെ പ്രവർത്തിക്കുന്ന രണ്ട് കോള്‍ സെന്ററുകളാണ് മുംബൈയിൽ കണ്ടെത്തിയത്. ഇവിടെ നടത്തിയ റെയ്ഡില്‍ 17 സ്ത്രീകളെയും സ്ഥാപന നടത്തിപ്പുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു.

read also: ‘രാജ്യത്തെ ഈ നഗരത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല, ദിവസവും രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്നു’

പിടിക്കപ്പെട്ടവരിൽ കോളജ് വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടുന്നതായി മുംബൈ പൊലീസ് പറഞ്ഞു. പടിഞ്ഞാറന്‍ മുംബൈയിലാണ് ഈ രണ്ട് കോള്‍ സെന്ററുകളും പ്രവര്‍ത്തിച്ചിരുന്നത്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഈ സെന്ററുകളുമായി ബന്ധപ്പെട്ട് നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.

പോലീസിന്റെ വിശദീകരണം ഇങ്ങനെ, ഈ കോള്‍ സെന്ററുകള്‍ക്ക് അവരുടേതായ പ്രത്യേക മൊബൈല്‍ ആപ്പുകളുമുണ്ട്. ഈ ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത ഇടപാടുകാര്‍ക്കാണ് ഇവിടേക്ക് വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുന്നത്. അനേകം ചെറിയ മുറികളിലായാണ് സ്ത്രീകളെ ഇരുത്തുന്നത്. ഇവിടെ വിളിക്കുന്നവര്‍ക്ക് നല്‍കുന്ന സേവനം അനുസരിച്ചാണ് റേറ്റ് ഈടാക്കുന്നത്. 270 രൂപ മുതല്‍ പതിനായിരം രൂപ വരെ ഇടപാടുകാരില്‍നിന്നും ഈടാക്കുന്നുണ്ട്. വിളിക്കുന്ന ഇടപാടുകാരുമായി ഈ സ്ത്രീകള്‍ ലൈംഗിക കാര്യങ്ങള്‍ സംസാരിക്കും. ടെലിഫോണ്‍ സെക്‌സാണ് ഇവര്‍ നടത്തുന്നത്. അതോടൊപ്പം, കാശു നല്‍കുന്നതിന് അനുസരിച്ച് ഈ സ്ത്രീകള്‍ വസ്ത്രങ്ങള്‍ അഴിച്ച് ഇടപാടുകാര്‍ക്കു മുന്നില്‍ നില്‍ക്കുകയും ലൈംഗിക വൃത്തികള്‍ ചെയ്യുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button