ആരോഗ്യത്തിനു വേണ്ടി എല്ലാം ദിവസവും ഒരു ഗ്ലാസ് പാല്‍ ശീലമാക്കുന്നവരാണ് മിക്കവരും. പാല്‍ എപ്പോഴാണ് കുടിക്കേണ്ടത് എന്ന കാര്യത്തില്‍ ന്യൂട്രീഷ്യന്‍മാര്‍ തമ്മില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ടെന്നാണ് ഇപ്പോഴും പറയപ്പെടുന്നത്. പാൽ ഒരു സമീകൃതാഹാരമാണ്. ദഹനപ്രശ്‌നങ്ങള്‍, ഗ്യാസ്‌സ്ട്രൈക്ക് പ്രശ്‌നങ്ങളോ ഇല്ലാത്തവര്‍ പാല്‍ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് പറയാറുണ്ട്.
Read Also : റിലയൻസിന്റെ റീട്ടെയിൽ ബിസിനസിന്റെ ലീഡറായി ഇഷ അംബാനി: പ്രഖ്യാപനവുമായി മുകേഷ് അംബാനി
അതേസമയം, പാലിന് പകരം, നാരങ്ങാവെള്ളമോ, ആപ്പിള്‍ ജ്യൂസോ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ന്യൂട്രീഷ്യനായ ശില്‍പ അരോറ പറയുന്നത്. അതു കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം പാല്‍ കുടിക്കുന്നതാണ് നല്ലതെന്നും ശില്‍പ വ്യക്തമാക്കുന്നു.
ഓരോരുത്തരുടെ ശാരീരിക ഘടനയെ ആശ്രയിച്ച് മാത്രമേ വെറും വയറ്റിൽ പാൽ കഴിക്കുന്നത് നല്ലതാണോ എന്ന് പറയാൻ സാധിക്കൂ എന്ന് ആയുർവേദം പറയുന്നു. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ആയുർവേദം പറയുന്നത്.
Post Your Comments