Latest NewsKeralaIndia

സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും പ്രതിഭയും വിവാഹിതരായി

വടകര: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് ഇനി അമ്മ തണല്‍. ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയില്‍ വച്ച് നടന്നു. മലയാളികള്‍ ഏറെ നൊമ്പരത്തോടെയും അതിലേറെ സ്‌നേഹത്തോടെയും ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനി. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും തണലാവാന്‍ സജീഷ് പ്രതിഭയുടെ കഴുത്തില്‍ മിന്നുകെട്ടി.

ഇനി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് സജീഷും പ്രതിഭയും. ഒപ്പം കുഞ്ഞുമക്കളും. മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉള്‍പ്പടെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരുന്നു. ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു വൈറസ് ബാധയേറ്റ് നഴ്‌സായിരുന്ന ലിനി മരണപ്പെടുന്നത്.

അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായിരുന്നു. ലിനിയുടെ അവസാന ആഗ്രഹമാണ് സജീഷ് നിറവേറ്റിയിരിക്കുന്നത്. സജീഷ് വിവാഹം കഴിക്കണമെന്ന് അവർ അവസാനമായി എഴുതിയ കത്തിൽ കുറിച്ചിരുന്നു. അത് വായിച്ച് കരയാത്ത മലയാളികൾ ഇല്ല എന്നത് തന്നെയാണ് സത്യം.

shortlink

Post Your Comments


Back to top button