നട്സ്- വാള്‍നട്ട്, ആല്‍മണ്ട്, പീനട്ട്, പിസ്ത മുതലായവ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും. പ്രോട്ടീനുകളുടേയും ഫൈബറുകളുടേയും ഒരു കലവറയാണ് നട്സ്. ശരീര ആരോഗ്യം പ്രദാനം ചെയ്യുന്നതിനും ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിനും ഇവ സഹായിക്കും.
റോസ്റ്റഡ് പനീര്‍ വിത്ത് ഫ്ളാക്സ് സീഡ്- ഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഭക്ഷണമാണിത്. ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ പനീര്‍ വിശപ്പിനെ ശമിപ്പിക്കും. ഒമേഗ-3 ഫാറ്റി ആസിഡ് നിറഞ്ഞ ഫ്ളാക്സ് സീഡുകള്‍ അനാവശ്യ കൊഴുപ്പിനെ നശിപ്പിക്കുന്നു.
Read Also : ‘രാഹുൽ ഗാന്ധി നല്ല മനുഷ്യനാണ്, പക്ഷേ അദ്ദേഹത്തിന്റെ താല്പര്യം രാഷ്ട്രീയത്തിലല്ല’: ഗുലാം നബി ആസാദ്
വറുത്ത കടല- ചിക്പീസ് അഥവ ചന എന്നറിയപ്പെടുന്ന കടലയില്‍ ധാരാളം വിറ്റാമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിന്റെയും ഫൈബറിന്റെയും കലവറയായ ചന വിശപ്പിനെ നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പഴങ്ങള്‍- വിറ്റാമിന്‍, മിനറല്‍സ്, ആന്റി ഓക്സിഡന്റ്സ്, ഫൈബര്‍ എന്നിവ ചേരുന്ന പഴങ്ങള്‍ ശരീരഭാരം കുറയ്ക്കുന്നതിന് വളരെ സഹായകരമാണ്. പഴങ്ങള്‍ ഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് വ്യത്യസ്തങ്ങളായ പഴങ്ങളും കഴിക്കുന്നത് ഒരു ശീലമാക്കിക്കോളു.
Post Your Comments