![](/wp-content/uploads/2022/08/whatsapp-image-2022-08-29-at-9.54.03-pm-1.jpeg)
ശരീരഭാരം നിയന്ത്രണ വിധേയമാക്കാൻ പലരും ഒട്ടനവധി മാർഗ്ഗങ്ങൾ പരീക്ഷിക്കാറുണ്ട്. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും ശീലമാക്കിയാൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. കൃത്യമായ ഡയറ്റ് പിന്തുടരുന്നതിന് പുറമേ, ചില പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്. അത്തരത്തിലൊരു പാനീയമാണ് കറുവപ്പട്ട ഇട്ട് തിളപ്പിച്ച ചായ.
ശരീരഭാരം നിയന്ത്രണ വിധേയമാക്കാനുള്ള പ്രകൃതിദത്ത ഒറ്റമൂലിയാണ് കറുവപ്പട്ട. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. കറുവപ്പട്ട ചായ എങ്ങനെ ഉണ്ടാക്കണമെന്ന് പരിചയപ്പെടാം. ഒരു കപ്പ് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് ചെറിയ കഷണം കറുവപ്പട്ട ഇടുക. ഈ വെള്ളം നന്നായി തിളച്ചു കഴിഞ്ഞാൽ തേയില ഇടുക. ഇത് അൽപസമയം ചൂടാറാൻ വച്ചതിനുശേഷം തേനും ചെറുനാരങ്ങ പിഴിഞ്ഞതും ചേർക്കുക. ഈ ചായ ദിവസവും കുടിക്കുന്നത് നല്ലതാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് പുറമേ, ദഹന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അപകടകരമായ വിഷവസ്തുക്കളെ ഇല്ലാതാക്കാനും കറുവപ്പട്ട സഹായിക്കും.
Post Your Comments