Latest NewsNewsIndia

സെമിത്തേരികളിലും ശ്മശാനങ്ങളിലും മൂങ്ങകളുടെ സാന്നിദ്ധ്യം കണ്ടെത്തി

മൂങ്ങകള്‍ക്ക് മരണവുമായി ബന്ധമില്ല, എന്നാല്‍ സെമിത്തേരികള്‍ ഇവരുടെ ഇഷ്ട കേന്ദ്രം: ഇതിന് പിന്നിലെ കാരണം കണ്ടെത്തി

പൂനെ: രാത്രി സഞ്ചാരികളായ മൂങ്ങകള്‍ സ്ഥിരവാസത്തിന് തെരഞ്ഞെടുക്കുന്നത് ശ്മശാനങ്ങളെയാണെന്ന് പഠനം. മരണവുമായി മൂങ്ങകള്‍ക്കുള്ള ബന്ധം പഠനവിധേയമാക്കിയിരിക്കുകയാണ് പൂനെ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലേയും കെഇഎം ഹോസ്പിറ്റലിലേയും ഗവേഷകര്‍. ഇതിനായി ഇവര്‍ വിവിധ മതക്കാരുടെ ശ്മശാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും, അവിടെ മൂങ്ങകളുടെ സാന്നിദ്ധ്യമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു.

Read Also: പാകിസ്ഥാന്റെ പകുതിയും വെള്ളത്തിനടിയിൽ, ആയിരം കടന്ന് മരണം: രാജ്യത്തെ മഹാപ്രളയത്തിലേക്ക് നയിച്ചത് എന്ത്?

പൂനെ ജില്ലയിലെ 57 സെമിത്തേരികളിലാണ് സംഘം പഠനം നടത്തിയത്. സര്‍വേയില്‍ മിക്ക ശ്മശാനങ്ങളിലും മൂങ്ങകള്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്ന് ഇവര്‍ കണ്ടെത്തി. എന്നാല്‍, ഇത് അന്ധവിശ്വാസങ്ങളില്‍ പറയുന്നത് പോലെ മരണങ്ങളുമായി ബന്ധമുള്ളതുകൊണ്ടല്ലെന്നും പകരം അനുകൂല സാഹചര്യങ്ങള്‍ ഇവിടെ ഈ പക്ഷികള്‍ക്ക് ലഭിക്കുന്നതിനാലാണെന്നും കണ്ടെത്തി.

മൂങ്ങകള്‍ പ്രേതങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കുന്നു, മൂങ്ങകള്‍ മന്ത്രവാദികളാണ്, മൂങ്ങയെ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നത് അശുഭസൂചകമാണെന്നെല്ലാം വിവിധ കെട്ടുകഥകളാണ് സമൂഹത്തില്‍ പ്രചരിക്കുന്നത്. എന്നാല്‍ മൂങ്ങകള്‍ പ്രേതങ്ങളല്ലെന്ന പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ മൂന്ന് പ്രധാന മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളുടേയും ശ്മശാനങ്ങളില്‍ സര്‍വേ നടത്തി. പ്രഭാതത്തിലും സന്ധ്യയിലും സെമിത്തേരികളിലും ശ്മശാനങ്ങളിലും നടത്തിയ സന്ദര്‍ശനങ്ങളില്‍ മൂങ്ങകളുടെ സാന്നിദ്ധ്യം കണ്ടെത്തി. എന്നാല്‍ ഇതിനുള്ള കാരണമായി ഗവേഷകര്‍ കണ്ടെത്തിയത് മിക്ക ശ്മശാനങ്ങളും കുറ്റിച്ചെടികളും, പുല്ലും കയറി കാടുപിടിച്ച അവസ്ഥയിലാണെന്നും ഇവിടെ ഇഴജന്തുക്കള്‍, എലികള്‍, ചെറു പക്ഷികള്‍ എന്നിവ താവളമാക്കിയതും കണ്ടെത്തി. ഇത് മൂങ്ങകള്‍ക്ക് അനുകൂലമായ ആവാസ വ്യവസ്ഥ നല്‍കുകയും ഭക്ഷണം എളുപ്പം ലഭിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു. ഇതിനാലാണ് ശ്മശാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ മിക്കപ്പോഴും മൂങ്ങകളെ കാണാന്‍ കഴിയുന്നത്.

shortlink

Post Your Comments


Back to top button