Latest NewsNewsIndia

ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്‌ഫോടനം: സൂപ്പർടെക്ക് ‘ട്വിൻ ടവർ’ നിലം പൊത്തി

നോയിഡ: കെട്ടിട നിർമാണ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനത്തെ തുടർന്ന് ഉത്തർപ്രദേശിലെ സൂപ്പർടെക് കമ്പനിയുടെ ഇരട്ട ടവർ പൊളിച്ചു മാറ്റി. ഉച്ചയ്ക്ക് 2.30 ഓടെ നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിടങ്ങൾ പൊളിച്ചത്. സെക്‌ടർ 93 എയിലെ അപെക്‌സ്, സെയാനിൻ എന്നീ ഫ്ലാറ്റുകളാണ് പൊളിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ്, കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള ഈ ടവറുകള്‍ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

മരടിലെ ഫ്ലാറ്റ് പൊളിക്കലിന് നേതൃത്വം നൽകിയ എഡിഫൈസ് എഞ്ചിനീയറിംഗ് കമ്പനിയാണ് നോയിഡയിലെ ഫ്ലാറ്റ് പൊളിക്കലിനും നേതൃത്വം നൽകിയത്. ഇന്ത്യയിൽ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണിത്. 37,000 കിലോ സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്. ഒൻപത് സെക്കൻഡ് കൊണ്ട് സ്‌ഫോടക വസ്തുക്കൾ പൊട്ടുകയും അടുത്ത 5 സെക്കൻഡ് കൊണ്ട് കെട്ടിടം നിലം പൊത്തുകയും ചെയ്തു.

ലിവിങ് ടുഗെദറിനിടെ കാമുകിയും ബന്ധുക്കളും ബീഫ് കഴിക്കാൻ നിർബന്ധിച്ച് ഉപദ്രവം: യുവാവ് ജീവനൊടുക്കി

ഫ്ലാറ്റ് പൊളിക്കുന്ന സമയത്ത് ഗ്രേറ്റർ നോയിഡ എക്‌സ്പ്രസ് വേയിൽ അരമണിക്കൂർ ഗതാഗതം നിർത്തിവെച്ചു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചുവെന്നും ടവറുകൾ തമ്മിൽ ചുരുങ്ങിയ അകലം പാലിക്കാതെ നിർമ്മിച്ചെന്നുമുള്ള നിയമ ലംഘനങ്ങളെ തുടർന്നാണ് ഫ്ലാറ്റ് പൊളിച്ചു മാറ്റിയത്. അതേസമയം, ഫ്ലാറ്റ് വാങ്ങിയവർക്ക് തുകയും 12 ശതമാനം പലിശയും കമ്പനി നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.

shortlink

Post Your Comments


Back to top button