Latest NewsIndiaNewsInternational

‘നിങ്ങൾ അമേരിക്കയെ നശിപ്പിക്കുന്നു, ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ’: യു.എസിൽ ഇന്ത്യൻ വംശജയ്ക്കെതിരെ വംശീയാധിക്ഷേപം

വാഷിം​ഗ്ടൺ: നാല് ഇന്ത്യൻ വംശജർക്കെതിരെ അമേരിക്കയിൽ വംശീയാധിക്ഷേപം. മെക്സിൻ-അമേരിക്കകാരിയായ എസ്മറാൾഡ അപ്ടൺ എന്ന യുവതിയാണ് ഇന്ത്യൻ വംശജർക്കെതിരെ അധിക്ഷേപകരമായി സംസാരിക്കുകയും മർദ്ദിക്കുകയും ചെയ്തത്. നാല് ഇന്ത്യൻ സ്ത്രീകളെ വംശീയമായി അധിക്ഷേപിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മെക്സിക്കൻ-അമേരിക്കൻ യുവതിയെ ടെക്സാസിലെ പ്ലാനോ പോലീസ് ഡിറ്റക്ടീവ്സ് അറസ്റ്റ് ചെയ്തു. ദേഹോപദ്രവം, ഭീകരാക്രമണ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

‘നിങ്ങൾ അമേരിക്കയെ നശിപ്പിക്കുകയാണ്, ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ.’ എന്ന് അമേരിക്കൻ വംശജ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. ടെക്സസിലെ ഡല്ലാസിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ‘ഞങ്ങൾ ഇന്ത്യക്കാരെ വെറുക്കുന്നു. നിങ്ങൾ ഇന്ത്യക്കാർ എല്ലായിടത്തും ഉണ്ട്. ഈ ഇന്ത്യക്കാരെല്ലാം അമേരിക്കയിലേക്ക് വരുന്നത് അവർക്ക് മെച്ചപ്പെട്ട ജീവിതം വേണമെന്നത് കൊണ്ടാണ്’, വീഡിയോയിൽ യുവതി പറയുന്നത് വ്യക്തമാണ്.

അധിക്ഷേപത്തിനിരയായ യുവതിയുടെ മകളാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ‘എന്റെ അമ്മയും അവരുടെ മൂന്ന് സുഹൃത്തുക്കളും അത്താഴത്തിന് പോയതിന് ശേഷമാണ് ഈ സംഭവം, ടെക്സസിലെ ഡാലസിലാണ് ഇത് സംഭവിച്ചത്. ആക്രമണകാരിയോട് വംശീയ അധിക്ഷേപങ്ങൾ ഉണ്ടാക്കരുതെന്ന് അമ്മ പറയുന്നത് കേൾക്കാം’, അവർ ട്വീറ്റ് ചെയ്തു.

shortlink

Post Your Comments


Back to top button