ഇന്ന് ഭൂരിഭാഗം ആളുകളെയും ജീവിതശൈലി രോഗങ്ങൾ പിടികൂടാറുണ്ട്. ഭക്ഷണ രീതിയിലെ അശ്രദ്ധ പലപ്പോഴും ഇത്തരം രോഗങ്ങൾ വേഗത്തിൽ പിടിപെടാനുള്ള കാരണമാകുന്നുണ്ട്. ഫാസ്റ്റ് ഫുഡ്, അമിത മദ്യപാനം, വ്യായാമം ഇല്ലായ്മ എന്നിവ പലപ്പോഴും ജീവിതശൈലി രോഗങ്ങൾ വരാൻ ഇടയാക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷനേടാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് പരിചയപ്പെടാം.
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് പരമാവധി കുറയ്ക്കുക. പ്രതിദിനം 5 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കാൻ പാടില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉപ്പിട്ട മസാലകൾ, മറ്റ് ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എണ്ണയുടെ അംശം കൂടുതലുള്ള വറുത്ത ഭക്ഷ്യവസ്തുക്കൾ ആരോഗ്യത്തിന് നല്ലതല്ല. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ രോഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
Also Read: ‘രാഹുൽ ഗാന്ധി തന്റെ ലാ ലാ ലാൻഡിൽ തിരക്കിൽ: കോൺഗ്രസിന്റെ പതനത്തിന് തുടക്കമായെന്ന് ഖുശ്ബു സുന്ദർ
പാൽ, മുട്ട, മാംസം, മത്സ്യം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. തവിടുള്ള ധാന്യങ്ങൾ, അരി എന്നിവ കൊണ്ടുള്ള ഭക്ഷ്യവിഭവങ്ങൾ ശീലമാക്കാവുന്നതാണ്. പ്രമേഹത്തിൽ നിന്ന് രക്ഷ നേടാൻ പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക.
Post Your Comments