ലക്നൗ: യോഗി ആദിത്യനാഥ് വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 2007-ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കേസിന്റെ വാദം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ വെബ്കാസ്റ്റ് പോര്‍ട്ടലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു. വിധിയുടെ മുഴുവന്‍ പകര്‍പ്പ് ഓണ്‍ലൈന്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും ബെഞ്ച് വ്യക്തമാക്കി. കേസില്‍ നിയമപരമായി
നടപടി എടുക്കുന്നതിന് ആവശ്യമായ യാതൊരു വിധ തെളിവുകളും ലഭിച്ചിട്ടില്ലെന്നും അപ്പീല്‍ നിരസിക്കുകയുമാണെന്നാണ് ജസ്റ്റിസ് രവികുമാര്‍ പറഞ്ഞത്.
2007 ജനുവരി 27ന് ഗോരഖ്പൂരില്‍ നടന്ന യോഗത്തില്‍ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ യോഗി ആദിത്യനാഥ് വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം.
Post Your Comments