Latest NewsKeralaIndia

ലത്തീൻ സഭയുടെ സമരം തൊഴിലാളികളുടെ ജീവന് ഭീഷണി: കേന്ദ്രസേനയുടെ സംരക്ഷണം തേടി അദാനി ഗ്രൂപ്പ് കോടതിയിൽ

തിരുവനന്തപുരം: വിഴി‍ഞ്ഞത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. തുറമുഖ നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയും ഹര്‍ജി നല്‍കിയിട്ടുണ്ട്. സമരക്കാർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചുകയറി. സമരക്കാർ പദ്ധതി പ്രദേശത്തെ പല സാധനസാമഗ്രികളും നശിപ്പിച്ചു.

അക്രമം നടക്കുമ്പോൾ സംസ്ഥാന പൊലീസ് മൂകസാക്ഷികളായി നോക്കി നിന്നു. പലതവണ ആവശ്യപ്പെട്ടിട്ടും സമരക്കാരെ തടയാൻ പൊലീസ് തയ്യാറായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. പൊലീസ് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇതിനിടെ വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തിന് വിദേശ ധനസഹായം ലഭിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.

ലത്തീൻ കത്തോലിക്ക സഭ നേതൃത്വം നൽകുന്ന സമരം കാരണം നിലവിൽ കഴിഞ്ഞ 10 ദിവസങ്ങളായി വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചിരിക്കുകയാണ്. തുറമുഖത്തിന്റെ നിർമ്മാണം തീര ശോഷണത്തിന് കാരണമാകുമെന്നാണ് സഭയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button