ടോക്കിയോ: സൈനിക നയം പൂര്‍ണ്ണമായി മാറ്റിക്കൊണ്ട് ചൈനയ്ക്ക് ജപ്പാന്റെ കനത്ത മുന്നറിയിപ്പ്. പസഫിക്കിലെ ചൈനയുടെ വെല്ലുവിളി നേരിടാന്‍ 1000 ദീര്‍ഘ ദൂര മിസൈലുകളാണ് ജപ്പാന്‍ ഒരുക്കുന്നത്. ജപ്പാന്റെ ഈ നീക്കം അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.
എല്ലാ ദ്വീപുകളിലും മിസൈല്‍ കവചമാക്കിയെന്നാണ് പ്രതിരോധ വിദഗ്ധര്‍ നല്‍കുന്ന സൂചന. മിസൈലുകളെല്ലാം ചൈനയുടേയും വടക്കന്‍ കൊറിയയുടേയും തീരങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്. സമീപകാലത്ത് സെന്‍കാകൂ ദ്വീപിനെ ലക്ഷ്യമാക്കിയുള്ള ചൈനയുടെ നീക്കം ജപ്പാനെ ചൊടിപ്പിച്ചിരുന്നു. കൂടാതെ ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി ജോ ബൈഡന്‍ ടോക്കിയോവിലെത്തിയ ദിവസം ജപ്പാന്‍ അതിര്‍ത്തിവരെ ചൈനയുടെ വിമാനം പറന്നതിലുള്ള അമര്‍ഷവും ജപ്പാന്‍ രേഖപ്പെടുത്തിയിരുന്നു. തായ്‌വാനെതിരെ പടയൊരുക്കം നടത്തുന്ന ചൈനയ്ക്കെതിരെ അതീവ ജാഗ്രതയാണ് ക്വാഡ് സഖ്യം പുലര്‍ത്തുന്നത്.
രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിന് ശേഷം ജപ്പാന്‍ തങ്ങളുടെ സൈനിക മേഖലയില്‍ ഇതുപോലൊരു തയ്യാറെടുപ്പ് നടത്തുന്നത് ആദ്യമായിട്ടാണെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടി ക്കാട്ടുന്നു.
Post Your Comments