ഗ്രാമീണ മേഖലയിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഓൺ വീൽസ് എന്ന നൂതന പരിപാടിക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, ബാങ്കിന്റെ വിവിധ സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ഉപഭോക്താക്കൾക്ക് ലഭ്യമാകും.
പരീക്ഷണാടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഒരു ദിവസം മൂന്ന് ഗ്രാമങ്ങളാണ് എച്ച്ഡിഎഫ്സിയുടെ വാഹനം സന്ദർശിക്കുക. കൂടാതെ, ആഴ്ചയിൽ രണ്ടുദിവസം ഒരു ഗ്രാമത്തിൽ വാഹനം എത്തും. എടിഎം മെഷീൻ, ഡെപ്പോസിറ്റ് മെഷീൻ എന്നിവയാണ് സഞ്ചരിക്കുന്ന വാഹനത്തിൽ ഉൾപ്പെടുത്തുക.
Also Read: മുത്തൂറ്റ് ഫിനാൻസ്: ഗോൾഡ് റിവാർഡ് നൽകുന്ന പദ്ധതി ഉടൻ ആരംഭിക്കും
മഹാരാഷ്ട്രയിൽ ആരംഭിച്ച വാതിൽപ്പടി സേവനം വിജയിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാനാണ് എച്ച്ഡിഎഫ്സി ബാങ്ക് ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയിൽ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്താനുളള പരിശ്രമമാണ് ബാങ്ക് നടത്തുന്നത്.
Post Your Comments