തൃശൂർ: മണ്ണൂത്തി – ഇടപ്പള്ളി ദേശീയ പാതയിൽ അറ്റകുറ്റപണികളും മുടങ്ങി കിടന്ന നിർമ്മാണങ്ങളും പൂർത്തിയാക്കാനുള്ള പുതിയ ടെൻഡർ തുറന്നു. ടെൻഡറിൽ മൂന്ന് കമ്പനികള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.
നിലവിലെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് വീഴ്ച വരുത്തിയതോടെയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ടെൻഡർ ക്ഷണിച്ചത്.
മുടങ്ങിയ നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ ജൂലൈ 21നാണ് പുതിയ ടെൻഡർ വിളിച്ചത്. കമ്പനികളുടെ സാങ്കേതിക ശേഷി പരിശോധിച്ച ശേഷം ദേശീയ പാത അതോറിറ്റി ഫിനാൻഷ്യൽ ബിഡിലേക്ക് കടക്കും. സെപ്റ്റംബറോടെ പുതിയ കമ്പനിക്ക് കരാർ കൈമാറും. നിർമ്മാണ ചെലവിന്‍റെ ഇരുപത്തിയഞ്ച് ശതമാനം പിഴയായി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഈടാക്കും.
Post Your Comments