മാധ്യമ മേഖലയിൽ ബിസിനസ് വിപുലീകരിക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കുക. കൂടാതെ, 26 ശതമാനം ഓഹരികൾ വരെ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫർ അനുമതിയും അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾ അനുസരിച്ചാണ് ഈ അനുമതി ലഭിക്കുന്നത്.
അദാനി എന്റർപ്രൈസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വർക്ക് ലിമിറ്റഡിന്റെ (എഎംഎൻഎൽ) കീഴിലുള്ള വിശ്വപ്രധാൻ കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് ഓഹരികൾ സ്വന്തമാക്കുക. ‘എൻഡിടിവി ഏറ്റെടുക്കുന്നതോടെ മാധ്യമ രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, വാർത്താ വിതരണത്തിൽ എൻഡിടിവിയുടെ നേതൃത്വം കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ ഏറ്റെടുക്കലിലൂടെ സാധിക്കും’, എഎംഎൻഎൽ സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞു.
Post Your Comments