ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി നടൻ ജൂനിയർ എൻ.ടി.ആർ. തെലങ്കാനയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഷാ, ആർ.ആർ.ആർ താരത്തെ ‘തെലുങ്ക് സിനിമയുടെ രത്നം’ എന്നും ‘വളരെ കഴിവുള്ള നടൻ’ എന്നും വിശേഷിപ്പിച്ചു. ഹൈദരാബാദിൽ വെച്ച് വളരെ കഴിവുള്ള നടനും നമ്മുടെ തെലുങ്ക് സിനിമയുടെ രത്നവുമായ ജൂനിയർ എൻ.ടി.ആറുമായി നല്ല ആശയവിനിമയം നടത്തിയാതായി അമിത് ഷാ സോഷ്യൽ മീഡിയയിൽ കുറിച്ചു.
കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ കർഷക വിരുദ്ധരാണെന്നും രണ്ട് ലക്ഷം കോടിയിലധികം സഹായങ്ങൾ നൽകിയിട്ടും സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്നും തെലങ്കാനയിലെ തന്റെ ഏകദിന സന്ദർശന വേളയിൽ ഷാ നേരത്തെ ആരോപിച്ചിരുന്നു. തെലങ്കാനയിലെ ഓരോ ദളിത് കുടുംബത്തിനും 10 ലക്ഷം രൂപ വീതം നൽകുമെന്നും സംസ്ഥാനത്തെ എല്ലാ ദളിതർക്കും മൂന്ന് ഏക്കർ ഭൂമിയും ഓരോ ആദിവാസിക്കും ഒരേക്കർ ഭൂമിയും നൽകുമെന്നും കെ.സി.ആർ തെലങ്കാനയിലെ ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, അദ്ദേഹം ഒരു വാഗ്ദാനവും പാലിച്ചില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടുന്നു.
‘മോദി സർക്കാരിൽ നിന്ന് 2 ലക്ഷം കോടി രൂപയിലധികം സഹായം ലഭിച്ചിട്ടും തെലങ്കാന കടക്കെണിയിലായി. ബി.ജെ.പി അധികാരത്തിൽ വന്നാൽ (അടുത്ത തിരഞ്ഞെടുപ്പിൽ) രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ തെലങ്കാനയും വികസിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.
Had a good interaction with a very talented actor and the gem of our Telugu cinema, Jr NTR in Hyderabad.
అత్యంత ప్రతిభావంతుడైన నటుడు మరియు మన తెలుగు సినిమా తారక రత్నం అయిన జూనియర్ ఎన్టీఆర్తో ఈ రోజు హైదరాబాద్లో కలిసి మాట్లాడటం చాలా ఆనందంగా అనిపించింది.@tarak9999 pic.twitter.com/FyXuXCM0bZ
— Amit Shah (@AmitShah) August 21, 2022
Post Your Comments