തിരുവനന്തപുരം: ലോകായുക്ത ബില്ലിൽ സി.പി.ഐ നിലപാട് ഇന്ന് തീരുമാനിക്കും. രാവിലെ എം.എൻ സ്മാരകത്തിലാണ് സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം ചർച്ച ചെയ്യുക. ബില്ല് ഈ രൂപത്തിൽ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ സി.പി.ഐ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു.
ബില്ല് ചർച്ചയ്ക്കെടുക്കുമ്പോൾ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീർപ്പ് നിർദ്ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടു വച്ചിരിക്കുന്നത്.
ലോകായുക്തയുടെ വിധി നടപ്പാക്കുന്നതിനുള്ള അധികാരം ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരിൽ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയോടാണ് സി.പി.ഐയുടെ വിയോജിപ്പ്. ഇതിന് പകരം ഉന്നത സമിതിയ്ക്ക് അധികാരം നൽകുകയെന്ന ബദൽ നിർദ്ദേശമാകും സി.പി.ഐ മുന്നോട്ടുവയ്ക്കുന്നത്.
Post Your Comments