CinemaMollywoodLatest NewsKeralaNewsEntertainment

ബ്രൂസ്‌ലി ഒരുങ്ങുന്നത് 50 കോടിയിൽ, ഉണ്ണി മുകുന്ദന് വില്ലനായി റോബിൻ രാധാകൃഷ്ണൻ: നിർമ്മാതാവിന് പറയാനുള്ളത്

കൊച്ചി: മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ബ്രൂസ്‌ലി എന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം കോഴിക്കോട് അരങ്ങേറി. മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റായ പുലി മുരുകൻ്റെ അണിയറ ശിൽപികളായ വൈശാഖും ഉദയ് കൃഷ്ണയുമാണ് ഈ ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തും. ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ആണ് വില്ലനായി എത്തുന്നത്.

അമ്പത് കോടി രൂപയിലേറെ മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. ചിത്രത്തിൽ റോബിനും ഉണ്ടെന്ന റിപ്പോർട്ടിന്റെ ആവേശത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ. റോബിന്‍ തന്റെ മകനെ പോലെയാണെന്നാണ് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞത്. നേരത്തെ റോബിന്‍ ഡോക്ടറായി ജോലി ചെയ്തിരുന്നത് തന്റെ ആശുപത്രിയിലായിരുന്നുവെന്നും, അവിടെ നിന്നാണ് താരം ബിഗോ ബോസിലേക്ക് പോയതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

റോബിന്‍ ബിഗ് ബോസില്‍ നിന്ന് ഇറങ്ങി ദിവസങ്ങള്‍ കഴിഞ്ഞയുടന്‍ തന്നെ സിനിമാ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത് ചിത്രത്തില്‍ നായകനായെത്തുന്നതും റോബിൻ തന്നെയാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രണ്ട് സിനിമയുടെയും പ്രഖ്യാപനത്തിന് ശേഷം റോബിന്റെ ആരാധകർ സന്തോഷത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button