മുടിയുടെയും എല്ലിന്റെയും ആരോഗ്യത്തിന് തക്കാളി വളരെയേറെ ഉത്തമമാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ-യും ഇരുമ്പുമാണ് ഇതിന് സഹായിക്കുന്നത്. ഇത് മുടിയുടെ കരുത്തും തിളക്കവും മെച്ചപ്പെടുത്തും. മുടിയുടെ പി.എച്ച് നില സന്തുലനം ചെയ്ത് മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താൻ തക്കാളിയ്ക്ക് കഴിയും.
Read Also : ചായ ആരോഗ്യകരവും രുചികരവുമാക്കാൻ ഇവ ചേർക്കുക
തക്കാളിയിലെ ആന്റി ഓക്ഡന്റുകള്‍ വ്യക്കയുടെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്. വിറ്റാമിന്‍ കെ കാല്‍സ്യവും എല്ലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായിക്കുന്നു.
നീര്‍വീക്കത്തെ തുടര്‍ന്നുളള ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഏജന്റുകളായ ബയോ ഫ്‌ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായിക്കുന്നു. പ്രമേഹബാധിതര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കാനും തക്കാളി ഉത്തമമാണ്.
Post Your Comments