
ന്യൂഡൽഹി: ഏകഭാര്യത്വം എന്ന ആശയം ആണ് ഇന്ത്യയിൽ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെങ്കിലും മുംബൈയിൽ താമസക്കാരായ മൂന്ന് പേർ ഈ കാഴ്ചപ്പാട് മാറ്റിയിരിക്കുകയാണ്. ഏകഭാര്യത്വം എന്ന ജീവിതരീതി മാറ്റി ഒരുമിച്ച് താമസിക്കുകയാണ് മുംബൈ സ്വദേശികളായ ആഷിഷ് മെഹ്‌റോത്രയും ശ്വേത സാംഗ്താനിയും തനിഷ ആർകെയും. കുടുംബം എന്നതിനേക്കാൾ അപ്പുറത്താണ് തങ്ങളുടെ ജീവിതമെന്ന് പോളിഅമോറസ് റിലേഷന്‍ഷിപ്പിൽ ആയിരിക്കുന്ന ഇവർ പ്രതികരിക്കുന്നു.
മൂന്ന് പേരും ഒന്നിച്ചാണ് താമസിക്കുന്നത്. ഇവരുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2017 ലാണ് തനിഷയുടെ വളരെക്കാലം നീണ്ടും നിന്ന പ്രണയബന്ധം പിരിഞ്ഞത്. പിന്നീട് കുറച്ചുകാലം ഒറ്റയ്ക്കായിരുന്നു. 2020 കൊവിഡ് കാലം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ആഷിഷിനെയും ശ്വേതയെയും കണ്ടുമുട്ടിയത്. താമസിയാതെ തനിഷയും ആഷിഷും ഡേറ്റിംഗ് ആരംഭിച്ചു. തന്റെ ജീവിതാഭിലാഷത്തെ കുറിച്ച് തുറന്ന് പറഞ്ഞ അദ്ദേഹം, ശ്വേതയ്ക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയുമെങ്കിൽ മാത്രമേ താൻ ആരെയെങ്കിലും ഡേറ്റ് ചെയ്യൂ എന്നും അവളോട് പറഞ്ഞു. തനിഷയും ശ്വേതയും ഒരുമിച്ച് കറങ്ങാൻ തുടങ്ങിയപ്പോഴാണ് മൂന്ന് പേർക്കും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്ന് അറിഞ്ഞത്.
View this post on Instagram
‘ഒരു സാധാരണ ഏകഭാര്യ കുടുംബം അല്ലാത്തപ്പോൾ അതിന് ഇത്രയധികം വിശദീകരണം ആവശ്യമായി വരുന്നത് രസകരമാണ്. ഭിന്നലിംഗ വിവാഹങ്ങളുടെ പുരുഷാധിപത്യ സങ്കൽപ്പം വളരെ ആഴത്തിൽ വേരൂന്നിയതാണ്. ആ ബന്ധങ്ങളും കുടുംബങ്ങളും പെട്ടെന്ന് എല്ലാവർക്കും മനസ്സിലാകും. അതിനാല്‍ ഈ പുതിയ രീതി ഏറെ വിശദീകരിക്കണം’, ആഷിഷ് വോഗിനോട് പറഞ്ഞു.
‘ഞങ്ങൾ മൂന്നുപേരും ഒരു കുടുംബമാണ്, ബന്ധുക്കളാണ് എന്ന് അംഗീകരിക്കുന്ന ഒരു ഔദ്യോഗിക രേഖയും ഇല്ല, അതിനാല്‍ തന്നെ മെഡിക്കൽ എമര്‍ജന്‍സി വരുന്ന സമയങ്ങളില്‍ അടുത്ത ബന്ധുവിനെപ്പോലെ നിര്‍ണ്ണായക തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ഇത്തരം പ്രതിസന്ധികള്‍ വന്നേക്കാം, വീട് വാടയ്ക്ക് എടുക്കുമ്പോഴും മറ്റും ഈ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. പലയിടത്തും കൃത്യമായ ബന്ധങ്ങള്‍ നിർവചിച്ചാല്‍ മാത്രമേ വീട് ലഭിക്കൂ എന്നതാണ് അവസ്ഥ’, ആഷിഷ് പറയുന്നു.
Post Your Comments