Latest NewsIndia

26/11 മോഡൽ ആക്രമണ ഭീഷണി: ഒരാളെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്

മുംബൈ: 2008 നവംബർ മോഡൽ ഭീകരാക്രമണം നടക്കുമെന്ന് ഭീഷണി സന്ദേശമയച്ചതുമായി ബന്ധപ്പെട്ട് ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ വിരാർ മേഖലയിൽ നിന്നും ശനിയാഴ്ച രാത്രിയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

2008 നവംബറിൽ നടന്നതു പോലത്തെ ആക്രമണം നടക്കുമെന്നാണ് മുന്നറിയിപ്പിൽ പറഞ്ഞിരുന്നത്. ‘മുംബൈ നഗരത്തിൽ ഭീകരാക്രമണം നടക്കാൻ പോകുന്നു. ആറ് ഭീകരർ ചേർന്നായിരിക്കും ആക്രമണം നടത്തുക. 2008ൽ നടന്ന ഭീകരാക്രമണത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരിക്കും ഇത്. മുംബൈ നഗരം ചിതറിത്തെറിക്കും. അയ്മൻ അൽ സവാഹിരിയും ഒസാമ ബിൻലാദനും അജ്മൽ കസബും കൊല്ലപ്പെട്ടാലെന്ത്?, ഈ എത്രയോപേർ വരാൻ കിടക്കുന്നു’, എന്നാണ് ഭീഷണി സന്ദേശത്തിൽ പറഞ്ഞത്.

Also read: എക്സൈസ് നയ അഴിമതി: മനീഷ് സിസോദിയയ്‌ക്കെതിരെ സിബിഐ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു
തന്റെ നമ്പർ കണ്ടുപിടിക്കാൻ ശ്രമിച്ചാൽ ഇന്ത്യയിലെ നമ്പറായിരിക്കും ലഭിക്കുകയെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. രണ്ട് ദിവസമായി വാട്സാപ്പ് വഴി ഇത്തരം സന്ദേശങ്ങൾ കറങ്ങി നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം രാജ്യം കണ്ടതിൽ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button