മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി ബംഗാളില്‍ നിന്നും മലപ്പുറത്തെ ലോഡ്ജില്‍ പാര്‍പ്പിച്ച 17കാരിയെ രക്ഷപ്പെടുത്തി. മലപ്പുറം ജില്ലയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് അങ്ങാടിപ്പുറത്തെ ലോഡ്ജില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന അന്‍സാര്‍ അലി എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അങ്ങാടിപ്പുറത്തും സമീപപ്രദേശങ്ങളിലുമെല്ലാം പോലീസ് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ വിമാനമാര്‍ഗ്ഗം നാട്ടില്‍ എത്തിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ രീതിയില്‍ കടത്തിക്കൊണ്ടു വന്ന നാല് കുട്ടികളെ ചൈല്‍ഡ്‌ലൈന്‍ നേരത്തെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വ്യാജരേഖകള്‍ കാണിച്ചാണ് അൻസാർ അലി പെണ്‍കുട്ടിയെ അങ്ങാടിപ്പുറത്തെ ലോഡ്ജില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന അന്‍സാര്‍ അലി എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാജരേഖകള്‍ കാണിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ അങ്ങാടിപ്പുറത്തെ ലോഡ്ജില്‍ താമസിപ്പിച്ചിരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ബംഗാള്‍ പോലീസ് കേസെടുത്തിരുന്നു. കേരളത്തിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടു വന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗാള്‍ പോലീസ് ഇവിടെ എത്തിയത്.
Post Your Comments