Latest NewsNewsLife StyleFood & CookeryHealth & Fitness

അത്താഴം നേരത്തെ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്: വിദഗ്ധർ പറയുന്നു

നേരത്തെ അത്താഴം കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. രാത്രി 7 മണിക്ക് മുമ്പുള്ള അത്താഴമാണ് ഏറ്റവും ആരോഗ്യകരമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

1. ശരീരഭാരം കുറയ്ക്കൽ: രാവിലെ 6 മുതൽ വൈകിട്ട് 7 വരെയുള്ള സമയക്രമത്തിൽ നിങ്ങളുടെ ഭക്ഷണം പരിമിതപ്പെടുത്തുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം ഗണ്യമായി കുറയ്ക്കുമെന്ന് വിദഗ്ധർ അവകാശപ്പെടുന്നു. നിങ്ങൾ ഭക്ഷണം കഴിക്കുന്ന സമയം കുറയുന്നതിനാൽ കുറച്ച് കലോറി ഉപഭോഗം ചെയ്യാൻ സാധ്യതയുള്ളൂ എന്നതിനാലാണ് ശരീരത്തിന്റെ ഭാരം കുറയുന്നത്.

2. നല്ല ഉറക്കം: ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് നെഞ്ചെരിച്ചിലും ദഹനക്കേടും വർദ്ധിപ്പിക്കുകയും ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ശരീരത്തെ വിശ്രമാവസ്ഥയിൽ എത്തുന്നതിൽ നിന്ന് തടയുന്നു. നേരെമറിച്ച്, നിങ്ങൾ നേരത്തെ ഭക്ഷണം കഴിച്ചാൽ, അത് നന്നായി ദഹിക്കുമെന്ന് മാത്രമല്ല, നിങ്ങൾ നന്നായി ഉറങ്ങുകയും രാവിലെ ഊർജ്ജസ്വലമായി ഉണരുകയും ചെയ്യും.

ഐ.എഫ്.എം.എസിൽ പുതിയ സംവിധാനങ്ങൾ റെഡി

പ്രമേഹം കുറയ്ക്കും: പ്രമേഹം, തൈറോയ്ഡ്, പി.സി.ഒ.എസ്, ഹൃദ്രോഗം എന്നിവയുള്ളവർ ലഘുവും നേരത്തെയും അത്താഴം കഴിക്കുന്നത് ശീലമാക്കണം. അത്താഴം കുറച്ച് കഴിക്കുന്നത് മാത്രമല്ല നേരത്തെ കഴിക്കുന്നതും നല്ലതാണ്. ഉയർന്ന രക്തസമ്മർദ്ദം തടയാനും ഇത് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button