ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോൺ 14 ലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ 7 ന് ആയിരിക്കും ഏറ്റവും പുതിയ പതിപ്പ് എത്തുക. കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ പുതിയ പതിപ്പുകളുടെ അവതരണം ഓൺലൈനായി സ്ട്രീം ചെയ്തിരുന്നു. ഇത്തവണയും ആ പതിവ് തുടരാനാണ് സാധ്യത.
ഐഫോൺ 14 പുറത്തിറക്കുന്നതിനു പുറമേ, മാക്ക് മോഡലുകൾ, ഐപാഡുകൾ, മൂന്ന് വാച്ച് മോഡലുകൾ എന്നിവയും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഐഫോണുകൾ അവതരിപ്പിച്ചതിനു ശേഷം ഒരാഴ്ച പിന്നിട്ടാണ് വിപണിയിൽ വിൽപ്പനക്കായി എത്തുക. ആപ്പിൾ ഉൽപ്പന്നങ്ങൾ സാധാരണയായി സെപ്തംബർ മാസത്തിലാണ് പുറത്തിറക്കാറുളളത്.
Also Read: സിസിടിവി ക്യാമറ മോഷണം പോയി : പ്രതി പിടിയിൽ
കോവിഡ് കാലയളവിൽ പല കമ്പനികളും അനിശ്ചിതത്വം നേരിട്ടെങ്കിലും ഐഫോണുകൾക്ക് വിപണിയിൽ കാര്യമായ തരത്തിലുള്ള കോട്ടം സംഭവിച്ചിരുന്നില്ല. ഐഫോൺ 14 ന് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് കമ്പനി.
Post Your Comments