KeralaLatest NewsNews

സ്ത്രീകള്‍ക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ, പട്ടികയിൽ കേരളവും: ദേശീയ കുടുംബ ആരോഗ്യ സര്‍വേ പറയുന്നത്

ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ നാലു ശതമാനമാണ്

ന്യൂഡല്‍ഹി: പുരുഷന്മാരെ അപേക്ഷിച്ച്‌ സ്ത്രീകള്‍ക്കു കൂടുതല്‍ ലൈംഗിക പങ്കാളികളെന്ന് ദേശീയ കുടുംബ ആരോഗ്യ സര്‍വേ. കേരളം ഉള്‍പ്പെടെ പതിനൊന്നു സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ക്കു പുരുഷന്മാരേക്കാള്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളത്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത് രാജസ്ഥാനാണ്. കേരളം, ഹരിയാന, ചണ്ഡിഗഢ്, ജമ്മു കശ്മീര്‍, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഉള്ളത്.

read also: അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം: ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

ഭാര്യയോ ജീവിത പങ്കാളിയോ അല്ലാത്തവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍, ദേശീയ ശരാശരിയില്‍ സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരുടെ എണ്ണം പലമടങ്ങു കൂടുതലാണ്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള 707 ജില്ലകളിലായി നടത്തിയ പഠനത്തിൽ ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ നാലു ശതമാനമാണ്. എന്നാല്‍ സ്ത്രീകളില്‍ ഇത് 0.5 ശതമാനം മാത്രമെന്നു സര്‍വേ പറയുന്നു.

shortlink

Post Your Comments


Back to top button