ശരീരഭാരം കുറയ്ക്കാൻ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തുന്നവരാണ് മിക്കപേരും. ഇന്ന് അമിതവണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിരവധി പൊടിക്കൈകളും മാർഗ്ഗങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒന്നാണ് ലെമൺ കോഫി. ചൂട് കാപ്പിയിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ അഭിപ്രായപ്പെടുന്നത്.
ഈ അഭിപ്രായത്തെ പ്രതികൂലിച്ചും ഒട്ടനവധി കമന്റുകൾ എത്തുന്നുണ്ട്. ബ്ലാക്ക് കോഫി കലോറി രഹിതമാണെങ്കിലും കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ കലോറി കുറയ്ക്കാൻ സഹായിക്കുന്നില്ല. കോഫിയിൽ നാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് തലവേദന കുറയ്ക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുമെന്നും പറയപ്പെടുന്നു. എന്നാൽ, കോഫിയും നാരങ്ങാനീരും യോജിപ്പിച്ച് കഴിക്കുന്ന പാനീയം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്നതിൽ കൃത്യമായ പഠനങ്ങളോ തെളിവുകളോ ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Also Read: ആകർഷകമായ ഫീച്ചറിൽ Crossbeats Ignite S4 Max
Post Your Comments