കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഗവര്‍ണര്‍ പക്വതയും പാകവും കാണിക്കേണ്ട അധികാര കേന്ദ്രമാണെന്നും കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരെ പോലെ പ്രതികരിക്കാന്‍ പാടില്ലെന്നും ഏതു കാര്യങ്ങളെയും ഭരണപരമായി പരിശോധിക്കാനും നടപടി സ്വീകരിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
‘ഗവര്‍ണര്‍ തെറ്റായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നത് സദുദ്ദേശപരമാണെന്ന് തോന്നുന്നില്ല. നാലാംകിട കോണ്‍ഗ്രസുകാര്‍ പറയേണ്ട കാര്യമല്ല ഗവര്‍ണര്‍ പറയേണ്ടത്. ഗവര്‍ണറുടെ പ്രസ്താനവകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കോടതിയില്‍ വരേണ്ടതെല്ലാം കോടതിയില്‍ വരട്ടേ’- ഇ പി ജയരാജന്‍ പറഞ്ഞു.
Read Also: സ്യൂട്ട്‌കേസുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍, പോലീസില്‍ അറിയിച്ച് കുടുംബം
‘ഏറ്റുമുട്ടലിനല്ല, വികസനത്തിനാണ് സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കായി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം സര്‍ക്കാര്‍ ചെയ്യും. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. അവരുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അത് നടപ്പിലാക്കാന്‍ പരിശ്രമിക്കും’- ഇ പി ജയരാജന്‍ പ്രതികരിച്ചു.
Post Your Comments