കോഴിക്കോട്: ലിംഗ സമത്വത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ ലിബറലിസം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലിംഗ സമത്വ യൂണിഫോമിനോട് എതിര്‍പ്പില്ലെന്നും, പക്ഷെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ചിരുത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ക്ലാസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് സമൂഹത്തിന് വലിയ ദോഷം ചെയ്യുമെന്നും സലാം പറഞ്ഞു.
‘ലിംഗ സമത്വത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ ലിബറലിസം കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ചിരുത്താനുള്ള നീക്കം അംഗീകരിക്കാനാകില്ല. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ജപ്പാന്‍ ഇതിന് ഉദാഹരണമാണ്. ജപ്പാനില്‍ ഫ്രീ സെക്‌സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. ജന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തെ മതപരമായല്ല ലീഗ് കാണുന്നത്. ഇതൊരു ധാര്‍മിക പ്രശ്നമാണ്’, സലാം പറഞ്ഞു.
അതേസമയം, ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വിചിത്ര വാദവുമായി എം.കെ മുനീർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലിംഗ സമത്വമെങ്കിൽ ആൺകുട്ടികൾ മുതിർന്ന ആളുകളുമായി ബന്ധപ്പെട്ടാൽ കേസെടുക്കുന്നത് എന്തിനെന്നായിരുന്നു എം.കെ. മുനീറിന്റെ ചോദ്യം. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജൻഡർ ന്യൂട്രാലിറ്റി എന്നും അതിന്റെ പേരിൽ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്നമില്ലെന്നും എം.കെ. മുനീർ പറഞ്ഞിരുന്നു. ഈ പരാമർശം വിവാദമായതോടെ വിശദീകരണവുമായി മുനീർ രംഗത്തെത്തി. ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കുറ്റവാളികൾ രക്ഷപ്പെടുമെന്നാണ് ഉദ്ദേശിച്ചതെന്ന് മുനീർ വിശദീകരിച്ചു.
Post Your Comments