ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കാൻ വെളുത്തുള്ളി ധാരാളമായി ഉപയോഗിക്കുന്നവർ ഒട്ടനവധിയാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള വെളുത്തുള്ളിക്ക് സൗന്ദര്യ സംരക്ഷണം ഉറപ്പുവരുത്താനുള്ള കഴിവുമുണ്ട്. മുഖക്കുരുവിനെയും ബ്ലാക്ക് ഹെഡ്സിനെയും പ്രതിരോധിക്കാനുള്ള കഴിവ് വെളുത്തുള്ളിക്ക് ഉണ്ട്. സൗന്ദര്യം നിലനിർത്തുന്നതിൽ വെളുത്തുള്ളിയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അറിയാം.
ആന്റി ഓക്സിഡന്റുകളുടെ ഉറവിടമാണ് വെളുത്തുള്ളി. മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും അകറ്റാൻ കുറച്ച് വെളുത്തുള്ളി എടുത്തതിനുശേഷം നന്നായി ചതച്ച് നീരെടുക്കുക. ഈ നീര് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടിയതിനുശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. മുഖം തിളക്കമുള്ളതാക്കാനും വെളുത്തുള്ളി നീര് ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ വെളുത്തുള്ളിയും തേനും ചേർത്തുള്ള മിക്സ് നല്ലതാണ്. അൽപം വെളുത്തുള്ളി എടുത്ത ശേഷം ചതക്കുക. ഇതിലേക്ക് തേനൊഴിച്ച് മിക്സ് ചെയ്യുക. ശേഷം ഈ പേസ്റ്റ് മുഖത്ത് തേച്ചുപിടിപ്പിച്ച് 10 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളം കൊണ്ട് മുഖം കഴുകി കളയുക. തേനിലും ഒട്ടനവധി ഗുണങ്ങൾ അടങ്ങിയതിനാൽ മുഖാന്തി വർദ്ധിപ്പിക്കാൻ ഇവ രണ്ടും നല്ലതാണ്.
Post Your Comments