തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സമീപനം ഭരണഘടനാ വിരുദ്ധവും യൂണിവേഴ്‌സിറ്റി ആക്ടിന് വിരുദ്ധവുമാണെന്നും അദ്ദേഹം ആരോപിച്ചു. ഗവര്‍ണറുടെ സമീപനത്തോട് കേരളീയ സമൂഹത്തിന് പൊരുത്തപ്പെടാന്‍ പറ്റില്ലെന്നും സ്വജനപക്ഷപാതമെന്നാണ് ഗവര്‍ണര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല ഇത്. വൈസ്ചാന്‍സലര്‍ക്കെതിരെ പൊതു സമൂഹത്തില്‍ ചില കാര്യങ്ങള്‍ ഗവര്‍ണര്‍ പറഞ്ഞു. അതിന്റേതായ ആശങ്ക ജനങ്ങള്‍ക്കുണ്ടാകും. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് വിസിയുടെ പുനഃപ്രവേശം നടന്നത്. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. രാഷ്ട്രീയ നിയമനമെന്ന പ്രചാരണം നിര്‍ഭാഗ്യകരമാണ്’- എ.കെ ബാലന്‍ പറഞ്ഞു
‘മെറിറ്റിലുള്ളവര്‍ നേതാക്കളുടെ മക്കളായാല്‍ അവര്‍ക്ക് ജോലി നല്‍കാന്‍ പാടില്ലേ? ഏറ്റവും കൂടുതല്‍ സ്‌കോറുള്ള ആളെയല്ല നിയമിക്കുക, മിനിമം സ്‌കോര്‍ മതി. അതിനപ്പുറം എത്ര സ്‌കോര്‍ നേടിയാലും വെയ്‌റ്റേജ് ഇല്ല. പെര്‍ഫോമന്‍സും മറ്റ് യോഗ്യതകളും ഒപ്പം പരിഗണിക്കും’- എ.കെ ബാലന്‍ വ്യക്തമാക്കി.
Post Your Comments