KeralaMollywoodLatest NewsNewsEntertainment

‘ചൊറിച്ചിൽ ആകാതിരുന്നാൽ മതി’: കമന്റിന് മറുപടിയുമായി ഷമ്മി തിലകന്‍

അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു.. 'കത്തി കിട്ടിയോ സാറേ'.

ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പാപ്പൻ മികച്ച വിജയമാണ് തിയറ്ററുകളിൽ സ്വന്തമാക്കിയത്. റിലീസ് ചെയ്‍ത് 18 ദിവസത്തിൽ 50 കോടി നേടിയ പാപ്പനിൽ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഷമ്മി തിലകനുമെത്തിയിട്ടുണ്ട്‌. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഷമ്മി പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റിന് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

read also: മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ കാട്ടാനകളുടെ വിളയാട്ടം : തൊഴിലാളിയുടെ വീട് തകര്‍ത്തു

‘ചാലക്കുടിയിൽ’ പാപ്പൻ കളിക്കുന്ന D’cinemas സന്ദർശിച്ച ‘എബ്രഹാം മാത്യു മാത്തൻ’ സാറിനെ പോയി കണ്ടിരുന്നു. ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു. യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു.. ‘കത്തി കിട്ടിയോ സാറേ’..അതിന് അദ്ദേഹം പറഞ്ഞത്..; ‘അന്വേഷണത്തിലാണ്..! കിട്ടിയാലുടൻ ഞാൻ വന്നിരിക്കും..! പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും..!കർത്താവേ..; ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ..? കുയില പുടിച്ച് കൂട്ടിൽ അടച്ച്..; കൂവ സൊല്ലുഗിറ ഉലകം..! മയില പുടിച്ച് കാല ഒടച്ച്..; ആട സൊല്ലുഗിറ ഉലകം..! എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം..!, എന്നായിരുന്നു ഷമ്മി തിലകന്റെ പോസ്റ്റ്.

ഈ പോസ്റ്റിന് ‘ഞാനൊന്നും മിണ്ടുന്നില്ല… ചിലപ്പോൾ മാന്തിയാലോ? എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനു കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകൻ. ‘പറച്ചിലുകൾ ഇഷ്ടമാണ്..ചൊറിച്ചിൽ ആകാതിരുന്നാൽ മതി’, എന്നായിരുന്നു നടന്റെ മറുപടി കമന്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button