സ്ത്രീകളുടെ ഇടയില്‍ ഇന്ന് വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍ ശരീരം തന്നെ പല രൂപത്തിലും കാണിച്ചു തരുന്നുണ്ട്. ഇത്തരം ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,
തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥതകള്‍ തൈറോയ്ഡിന്റെ ഒരു തുടക്ക ലക്ഷണമാണ്. എപ്പോഴും തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ വരിക, തൊണ്ടവേദനയോ എന്തെങ്കിലും സുഖക്കുറവോ, ഒച്ചയില്‍ മാറ്റം എന്നിവയെല്ലാം തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങളാണ്.
ഏകാഗ്രതക്കുറവ് തൈറോയ്ഡ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിയ്ക്കും. പ്രായമാകുമ്പോഴും സ്ത്രീകളില്‍ മെനോപോസ് സമയത്ത് തൈറോയ്ഡില്ലാതെയും ഈ പ്രശ്നം കാണപ്പെടാറുണ്ട്. ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്. മുടിയും ചര്‍മവും വരണ്ടതാകുക, മുടി കൊഴിയുക എന്നിവയെല്ലാം തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയല്ലാതിരിയ്ക്കുമ്പോള്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങളാണ്. ഇതിനു പുറമെ ശിരോചര്‍മത്തില്‍ ചൊറിച്ചിലും അനുഭവപ്പെടാം. ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്.
Read Also : രോഗിയുടെ മാലയും പണവും കവർന്നു : പ്രതി പിടിയിൽ
തൂക്കത്തിലുണ്ടാകുന്ന കുറവും കൂടുതലുമെല്ലാം തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയല്ലാതിരിയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരീരത്തിന്റെ അപചയപ്രക്രിയയെ ബാധിയ്ക്കുന്നതാണ് കാരണം. ക്ഷീണമാണ് തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരീരത്തെ ബാധിയ്ക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവ്. ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയല്ലാതിരിയ്ക്കുമ്പോള്‍ നാഡികള്‍ തലച്ചോറിന് വിശ്രമിയ്ക്കാനുള്ള സിഗ്‌നല്‍ നല്‍കും. ഇത് ക്ഷീണമുണ്ടാക്കും. ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്.
മൂഡില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, ഉത്കണ്ഠ, ഡിപ്രഷന്‍, ദേഷ്യം തുടങ്ങിയവയെല്ലാം തൈറോയ്ഡിന്റെ ചില ലക്ഷണങ്ങള്‍ തന്നെയാണ്. ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്. ഹൈ ബിപി, പള്‍സ് കൂടുക തുടങ്ങിയവയും തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ ശരീരം നല്‍കുന്ന ചില സൂചനകളാണ്.
Post Your Comments