Latest NewsKerala

പ്രിയ വർ​ഗീസി​ന്റെ നിയമനം ​​സ്റ്റേ ചെയ്ത് ​ഗവർണർ: ചാൻസിലർ എന്ന അധികാരം ഉപയോ​ഗിച്ച് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പ്രിയ വർഗീസി​​ന്റെ നിയമനം ​​സ്റ്റേ ചെയ്ത് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല പ്രശ്നത്തിലെ തീരുമാനം ഉടൻ അറിയാമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. ചാൻസിലർ എന്ന അധികാരം ഉപയോ​ഗിച്ചാണ് ഗവർണറുടെ നടപടി. താൻ ചാൻസിലർ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ല എന്നും ചട്ടലംഘനങ്ങൾ അനുവദിക്കില്ലെന്നും ഗവർണർ നേരത്തെ പറഞ്ഞിരുന്നു.

കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവർണർ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രിയ വർഗീസിന്റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന വൈസ് ചാൻസലറുടെ പ്രഖ്യാപനം.

അതേസമയം, കണ്ണൂർ സർവകലാശാലയിൽ പ്രിയ വ‍ർഗീസിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞിരുന്നു. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button