കോവിഡ് കാലത്ത് ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്ത വാതിൽപ്പടി സേവനങ്ങൾ പുനരാരംഭിക്കാനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വർഷങ്ങൾക്ക് മുൻപ് തന്നെ എസ്ബിഐ വാതിൽപ്പടി സേവനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി ഘട്ടത്തിലാണ് കൂടുതൽ ആൾക്കാരും ഈ സേവനം ഉപയോഗപ്പെടുത്തിയത്. എന്നാൽ, വാതിൽപ്പടി സേവനം ജോയിന്റ് അക്കൗണ്ടുകൾ, ചെറിയ അക്കൗണ്ടുകൾ, വ്യക്തിപരമല്ലാത്ത അക്കൗണ്ടുകൾ എന്നിവയ്ക്ക് ലഭിക്കില്ലെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.
ഹോം ബ്രാഞ്ചിന്റെ അഞ്ചു കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, അംഗീകൃത വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ, കാഴ്ച വൈകല്യമുള്ളവർ, കെവൈസി രജിസ്ട്രേഷനുള്ള അക്കൗണ്ട് ഉടമകൾ എന്നിവർക്ക് വാതിൽപ്പടി സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും. ഒരു മാസം മൂന്നുതവണയാണ് സൗജന്യ വാതിൽപ്പടി ബാങ്കിംഗ് സേവനം ലഭ്യമാകുക.
Also Read: ഓൺലൈനിലൂടെ വ്യക്തികളെ അപമാനിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ
പണം നിക്ഷേപിക്കൽ, പണം പിൻവലിക്കൽ, ബാലൻസ് പരിശോധന, ചെക്ക് സ്ലിപ്പ് നൽകൽ, ഡ്രാഫ്റ്റ് ഡെലിവറി, ടേംസ് ഡെപ്പോസിറ്റ്, കെവൈസി ഡോക്യുമെന്റുകളുടെ സമർപ്പണം, ലൈഫ് സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളാണ് വാതിൽപ്പടി സേവനത്തിലൂടെ അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുക.
Post Your Comments