News

മികച്ച വിദ്യാഭ്യാസം സൗജന്യമായി നൽകും: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാൾ

ഗാന്ധിനഗർ: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ ഗുജറാത്തിലെ സർക്കാർ സ്‌കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം നൽകുമെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു.

‘ഗുജറാത്തിൽ ജനിച്ച എല്ലാവർക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭിക്കും. ഞങ്ങൾ മികച്ച വിദ്യാഭ്യാസം സൗജന്യമായി നൽകും,’കച്ച് ജില്ലയിലെ ഭുജിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ലോജിസ്റ്റിക്സ് മേഖലയിലും ചുവടുറപ്പിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ, നിലവിലുള്ള സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും സംസ്ഥാനത്തുടനീളം പുതിയ സ്കൂളുകൾ സ്ഥാപിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ വാഗ്ദാനം ചെയ്തു. ഡൽഹി സർക്കാർ നടത്തിയതുപോലെ എല്ലാ സ്വകാര്യ സ്‌കൂളുകളും ഓഡിറ്റ് നടത്തി, മാതാപിതാക്കളിൽ നിന്ന് പിരിച്ചെടുത്ത അധിക പണം തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ശിവമോഗയിലെ അക്രമത്തിന് പിന്നാലെ കർണാടകയിലെ തുംകുരുവിൽ സവർക്കർ പോസ്റ്റർ നശിപ്പിച്ചു

ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിച്ചാൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ സേവനം ക്രമപ്പെടുത്തുമെന്നും അവർക്ക് തൊഴിൽ സുരക്ഷ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ സ്‌കൂൾ അധ്യാപകർക്ക് അനധ്യാപക ജോലി നൽകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.

നേരത്തെ ഗുജറാത്ത് സന്ദർശന വേളയിൽ കെജ്‌രിവാൾ ജനങ്ങൾക്ക് വൈദ്യുതി, ജോലി, തൊഴിലില്ലായ്മ വേതനം, സ്ത്രീകൾ, ആദിവാസികൾ എന്നിവയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button