Latest NewsNewsBusiness

ലോജിസ്റ്റിക്സ് മേഖലയിലും ചുവടുറപ്പിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

അദാനി പോർട്ട്സ് ആന്റ് സ്പെഷ്യൽ ഇക്കണോമിക്സ് സോൺ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡാണ് 835 കോടി ഇടപാട് മൂല്യമുള്ള കരാറിൽ ഏർപ്പെട്ടത്

ലോജിസ്റ്റിക്സ് മേഖലയിൽ പുതിയ കാൽവെയ്പ്പുമായി എത്തിയിരിക്കുകയാണ് അദാനി ഗ്രൂപ്പ്. ബിസിനസ് രംഗത്ത് അതിവേഗം കുതിക്കുന്ന ഗൗതം അദാനിയുടെ കീഴിലുള്ളതാണ് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, നവകർ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോ ‘ടമ്പ്’ നെ ഏറ്റെടുക്കുന്ന കരാറിലാണ് അദാനി ഗ്രൂപ്പ് ഒപ്പുവെച്ചത്. അദാനി പോർട്ട്സ് ആന്റ് സ്പെഷ്യൽ ഇക്കണോമിക്സ് സോൺ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡാണ് 835 കോടി ഇടപാട് മൂല്യമുള്ള കരാറിൽ ഏർപ്പെട്ടത്.

കസ്റ്റമറി റെഗുലേറ്ററി, ലെൻഡർ അംഗീകാരങ്ങൾ എന്നിവയ്ക്ക് വിധേയമാകേണ്ടതിനാൽ 2023 സാമ്പത്തിക വർഷത്തിലായിരിക്കും ഇടപാടുകൾ പൂർത്തീകരിക്കുക. കരാറിൽ ഏകദേശം 0.5 ദശലക്ഷം 20 അടിയുളള കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള പ്രവർത്തന ശേഷിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐസിഡികളിൽ ഒന്നായ ‘ടമ്പ്’ ഏറ്റെടുക്കുന്നതിനാൽ ലോജിസ്റ്റിക്സ് മേഖലയിൽ മികച്ച നേട്ടമാണ് കൈവരിക്കാൻ സാധിക്കുക. റോഡ് ഗതാഗതം മുഖാന്തരമുള്ള ചരക്ക് നീക്കത്തേക്കാൾ അഞ്ച് മടങ്ങ് നേട്ടം റെയിൽ വഴിയുള്ള ചരക്ക് നീക്കത്തിന് സാധിക്കുമെന്നതും നേട്ടത്തിന് വഴിയൊരുക്കുന്നു.

Also Read: ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button