Latest NewsNewsIndia

ജമ്മു കശ്മീരിൽ ഭീകരാക്രമണം: രണ്ടു പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഒരു പോലീസ് ഉദ്യോഗസ്ഥനും നാട്ടുകാരനുമാണ് പരിക്കേറ്റത്. രണ്ടിടങ്ങളിലായാണ് ആക്രമണമുണ്ടായത്.

Read Also: തെലങ്കാനയിൽ ബിജെപി പദയാത്രയ്ക്ക് നേരെ ടിആർഎസ് ആക്രമണം: ഇരുവിഭാഗത്തിലെയും നിരവധി പ്രവർത്തകർക്ക് പരിക്ക്

ഗോപാൽപുരയിൽ ഭീകരർ നടത്തിയ ഗ്രേനേഡ് ആക്രമണത്തിലാണ് നാട്ടുകാരന് പരിക്കേറ്റതെന്ന് അധികൃതർ അറിയിച്ചു. കശ്മീരിലെ പോലീസ് കൺട്രോൾ റൂമിന് നേരെ നടന്ന ആക്രമണത്തിലാണ് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത്.

അതേസമയം, രജൗരി ജില്ലയിൽ വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ നാലു സൈനികരാണ് വീരമൃത്യു വരിച്ചത്. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻമാരായ മനോജ് കുമാർ, ലക്ഷ്മണൻ ഡി, നിശാന്ത് മാലിക്ക് തുടങ്ങിയവരാണ് വീരമൃത്യു വരിച്ചത്.

ഈ വർഷം 136 ഭീകരരെയാണ് സൈന്യം വധിച്ചതെന്ന് നേരത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇതിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും നുഴഞ്ഞുകയറി ഇന്ത്യയിൽ എത്തിയവരാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

Read Also: മെഡിസെപ്പിനെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം, സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പദ്ധതിയെ ഏറ്റെടുത്തു: ബാലഗോപാല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button