Latest NewsNewsBusiness

ഗൂഗിൾ ഒരുക്കിയ ഹ്രസ്വ വീഡിയോയിലെ മലയാളിത്തിളക്കമായി ‘ഓപ്പൺ’

മലയാളികളായ അനീഷ് അച്യുതൻ, അജീഷ് അച്യുതൻ, മേബിൾ ചാക്കോ, ഡീന ജേക്കബ് എന്നിവർ ചേർന്ന് 2017 ലാണ് നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ഓപ്പണിന് രൂപം നൽകിയത്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ടെക് ഭീമനായ ഗൂഗിൾ പുറത്തിറക്കിയ ഹ്രസ്വ വീഡിയോയിൽ ഇടം നേടിയിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ ‘ഓപ്പൺ’. ലോകത്തിലെ ഏറ്റവും വലിയ നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ‘ഓപ്പൺ’ ആണ് ഹ്രസ്വ വീഡിയോയിലെ മലയാളിത്തിളക്കമായി മാറിയത്. സ്വാതന്ത്ര്യ ദിനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷമാണ് ഇത്തവണ നടന്നത്.

മലയാളികളായ അനീഷ് അച്യുതൻ, അജീഷ് അച്യുതൻ, മേബിൾ ചാക്കോ, ഡീന ജേക്കബ് എന്നിവർ ചേർന്ന് 2017 ലാണ് നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ഓപ്പണിന് രൂപം നൽകിയത്. ആദ്യ പടിയായി ചെറുകിട ഇടത്തരം ബിസിനസുകൾക്ക് മുഴുവൻ സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ നിയോ ബാങ്കിംഗ് സേവന ദാതാക്കളായി ഓപ്പൺ മാറിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയുടെ നൂറാമത്തെ യൂണികോൺ എന്ന പദവിയും ഓപ്പണിന് സ്വന്തമാണ്. നൂറുകോടി യുഎസ് ഡോളർ നിക്ഷേപമുള്ള സ്റ്റാർട്ടപ്പ് കമ്പനികളാണ് യൂണികോണെന്ന് അറിയപ്പെടുക.

Also Read: അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button