സുസ്ഥിര വളർച്ചയുടെ പാതയിൽ പ്രമുഖ ഐടി ഭീമനായ ഇൻഫോസിസ് . നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ മികച്ച അറ്റാദായം നേടാൻ ഇൻഫോസിസിന് സാധിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ പാദത്തിൽ 5,360 കോടി രൂപയുടെ അറ്റാദായമാണ് ഇൻഫോസിസ് കൈവരിച്ചത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 5,195 കോടി രൂപയായിരുന്നു അറ്റാദായം.
നടപ്പ് സാമ്പത്തിക വർഷം വരുമാന വളർച്ച 14-16 ശതമാനമാണ്. കൂടാതെ, ഇൻഫോസിസിന്റെ ഏകീകൃത വരുമാനം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 73,715 കോടി രൂപയിൽ നിന്ന് 1,23,936 കോടി രൂപയായി ഉയർന്നിട്ടുണ്ട്. അതേസമയം, കമ്പനിയുടെ വിറ്റുവരവ് 34,470 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 23.6 ശതമാനം കൂടുതലാണ് ഇത്തവണയുളള വിറ്റുവരവ്.
നിലവിൽ, ഇൻഫോസിസിന്റെ സിഇഒ സലിൽ പരേഖാണ്. കമ്പനിയെ സ്ഥിരതയിലേക്ക് നയിക്കുവാൻ സലിൽ പരേഖിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.
Post Your Comments