Latest NewsNewsInternational

ഇന്ത്യന്‍ വിദേശനയത്തെ പ്രശംസിച്ച് ഇമ്രാന്‍ ഖാന്‍

അമേരിക്കയുടെ ഉപരോധ ആഹ്വാനങ്ങള്‍ക്ക് വഴങ്ങാതെ റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് ഇമ്രാന്‍ ഖാന്‍

 

ഇസ്ലാമാബാദ്: റഷ്യയുടെ എണ്ണ വാങ്ങിയതിന് ഇന്ത്യയെ വിമര്‍ശിക്കുന്ന പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ വീണ്ടും അഭിനന്ദിച്ചു.

Read Also:സൗത്ത് ഇന്ത്യൻ ട്രേഡിംഗ് സിൻഡിക്കേറ്റ്: കോർപ്പറേറ്റ് ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കും

ലാഹോറില്‍ നടന്ന പൊതുസമ്മേളനത്തില്‍ വച്ചാണ് ഖാന്‍ ഇന്ത്യന്‍ നയങ്ങളെ പുകഴ്ത്തിയത്. അമേരിക്കയുടെ ഉപരോധ ആഹ്വാനങ്ങള്‍ക്ക് വഴങ്ങാതെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യ കാണിച്ച ആര്‍ജവം പ്രശംസനീയമെന്ന് അദേഹം പറഞ്ഞു. ഷഹബാസ് ഷെറീഫിന്റെ നേതൃത്വത്തിലുള്ള പാക്ക് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വേളയിലാണ് അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുടെ വീഡിയോയും വേദിയില്‍ അദേഹം പ്രദര്‍ശിപ്പിച്ചു.
പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് ശേഷം പാക്ക് സര്‍ക്കാരിനെ വിമര്‍ശിക്കവേ, ഇത് രണ്ടാം തവണയാണ് ഖാന്‍ ഇന്ത്യന്‍ വിദേശകാര്യ നയങ്ങളെ പുകഴ്ത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button