ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് അവൽ. അവല്‍ കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ തയാറാക്കാൻ കഴിയും. എന്നാൽ, പ്രാതലിന് രുചിയുള്ളതും സോഫ്റ്റുമായ അവൽ പുട്ട് തയ്യാറാക്കിയാലോ.
വേണ്ട ചേരുവകൾ
അവൽ – ഒന്നര കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തേങ്ങ ചിരകിയത് – ഒരു കപ്പ്
Read Also : സൗത്ത് ഇന്ത്യൻ ട്രേഡിംഗ് സിൻഡിക്കേറ്റ്: കോർപ്പറേറ്റ് ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കും
തയ്യാറാക്കുന്ന വിധം
ആദ്യം അവൽ ചെറിയ തീയിൽ എണ്ണ ചേർക്കാതെ അഞ്ച് മിനുട്ട് വറുത്തെടുക്കുക. ശേഷം തണുക്കാൻ വയ്ക്കണം. തണുത്ത് കഴിഞ്ഞാൽ മിക്സിയിൽ ഇട്ട് പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തിളക്കി വെള്ളം കുറച്ച് കുറച്ചായി ഒഴിച്ചു കൊടുത്തു പൊടി നനച്ച് എടുക്കാം. ഒരു പുട്ട് കുറ്റിയിൽ തേങ്ങയും പൊടി നനച്ചതും നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. അവൽ പുട്ട് തയ്യാർ.
Post Your Comments