നടപ്പു സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവച്ച് രാജ്യത്തെ പൊതു മേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. ജൂൺ പാദത്തിൽ വായ്പയിലും നിക്ഷേപത്തിലും ഉയർന്ന വളർച്ചയാണ് നേടിയത്. ഇതോടെ, പൊതുമേഖല ബാങ്കുകളിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനം നിലനിർത്തി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ ത്രൈമാസ കണക്കുകൾ പ്രകാരം, ആകെ വായ്പ 1,40,561 കോടി രൂപയായി. 27.10 ശതമാനം വളർച്ചയാണ് നേടിയത്.
1,95,909 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ഇതോടെ, നിക്ഷേപ വളർച്ച 12.35 ശതമാനമായി ഉയർന്നു. നിക്ഷേപ വളർച്ചയിൽ യൂണിയൻ ബാങ്ക് (9.42 ശതമാനം) രണ്ടാം സ്ഥാനവും ബാങ്ക് ഓഫ് ബറോഡ (8.51 ശതമാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂൺ പാദത്തിൽ പൊതു മേഖല ബാങ്കുകളുടെ മൊത്ത ലാഭം 14,013 കോടി രൂപയാണ്.
Also Read: ഓസ്ട്രേലിയയിലെ കാൻബറ എയർപോർട്ടിൽ വെടിവെയ്പ്പ്: യാത്രക്കാരെ ഒഴിപ്പിച്ചു
Post Your Comments