KeralaLatest NewsNews

മത്സ്യ ബന്ധന മേഖലയിൽ ബ്ലൂ ഇക്കണോമി വൻ പ്രത്യാഘാതങ്ങളുണ്ടാക്കും: മുഖ്യമന്ത്രി 

 

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയം കുത്തകകളെ സഹായിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യബന്ധന മേഖലയിൽ വരാൻ പോകുന്നത് കൂടുതൽ ആപത്കരമായ കാലഘട്ടമാണെന്നും കേരളത്തിന്റെ സൈന്യത്തിന്റെ ക്ഷേമം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യ ബന്ധന മേഖലയിൽ ബ്ലൂ ഇക്കണോമി വൻ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടൊപ്പം, മണ്ണെണ്ണയുടെ സബ്‌സിഡി നിർത്തിയ കേന്ദ്രനയം തിരുത്തണമെന്നും നീതി ആയോഗിൽ അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യ ബന്ധന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ തൊഴിലാളികളുടെ യോഗം വിളിക്കും. മത്സ്യ തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്ര നയമാണ് തടസം.

ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മത്സ്യ തൊഴിലാളികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ കേന്ദ്ര സര്‍ക്കാരും ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാരും മത്സ്യമേഖലയെ തകര്‍ത്തുവെന്നും മത്സ്യബന്ധന മേഖല വിദേശ ട്രോളറുകള്‍ക്ക് തുറന്നു കൊടുക്കുന്ന സമീപനം സ്വീകരിച്ചത് കോണ്‍ഗ്രസ് കാലത്താണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button