KeralaLatest NewsIndia

കേശവദാസപുരം മനോരമയുടെ കൊലപാതകം: തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ അക്രമാസക്തരായി നാട്ടുകാർ

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി ആദം അലിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ബാഗില്‍ സൂക്ഷിച്ച മനോരമയുടെ സ്വര്‍ണം നഷ്ടപ്പെട്ടന്നാണ് പ്രതി പറയുന്നത്. എന്നാൽ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. പൊലീസ് നടത്തിയ തിരച്ചിലില്‍ കൊലപാതകത്തിനുപയോ​ഗിച്ച കത്തി കണ്ടെത്തി. ഓടയിൽ നിന്നാണ് കത്തി കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ അഴുക്കുവെള്ളം ഒഴുകിപ്പോകുന്ന പൈപ്പിലാണ് കത്തി ഒളിപ്പിച്ചത്. എന്നാല്‍ ഇവിടെ നിന്ന് കത്തി ഓടയില്‍ വീണിരുന്നു.

ആദം അലിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഏഴ് ദിവസം കൂടിയുണ്ട്. അതിനുള്ളില്‍ ആഭരണം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. അതേസമയം, തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ വലിയ രീതിയിൽ പ്രതിഷേധിച്ചു. അക്രമാസക്തരായ നാട്ടുകാർ ആദം അലിക്ക് നേരെ കൈയേറ്റവും നടത്തി. ശ്രമപ്പെട്ടാണ് പോലീസ് പ്രതിയെ സ്ഥലത്ത് നിന്ന് കൊണ്ടുപോന്നത്.

വീട്ടില്‍ മനോരമ മാത്രമുള്ള സമയത്താണ് പ്രതി വീട്ടിലെത്തിയത്. മനോരമ വീടിന് പുറത്ത് നില്‍ക്കുന്നത് പ്രതി കണ്ടിരുന്നു. വീട്ടുവളപ്പിലെ ചെമ്പരത്തി പൂവ് ചോദിച്ചാണ് മനോരമയുടെ അടുത്തെത്തിയത്. സ്ഥിരമായി വെള്ളമെടുക്കാന്‍ വരാറുള്ള പ്രതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ല. പൂവ് പറിക്കാന്‍ മനോരമ വീടിന് പുറകില്‍ പോയപ്പോള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button