ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി വളര്‍ത്താം. അതും വെറും രണ്ടാഴ്ച കൊണ്ട്. എന്നാല്‍, എങ്ങനെ ഗ്രീന്‍ ടീ മുടി വളര്‍ച്ചയ്ക്കായി ഉപയോഗിക്കാം എന്നതാണ് പ്രശ്നം. മുടി വളര്‍ച്ചയും മുടി കൊഴിച്ചിലും താരനും എല്ലാം ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും. ഗ്രീന്‍ ടീ ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മുന്നിലാണ്.
ആരോഗ്യസംരക്ഷണത്തില്‍ തടി കുറയ്ക്കാനും രോഗനിവാരണത്തിനും ഗ്രീന്‍ ടീ ഉപയോഗിക്കും. എന്നാല്‍, സൗന്ദര്യസംരക്ഷണത്തില്‍ മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ഗ്രീന്‍ ടീ ഉപയോഗിക്കും. പഥനോള്‍ അഥവാ വിറ്റാമിന്‍ ബി ഗ്രീന്‍ ടീയില്‍ ധാരാളം ഉണ്ട്. ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളില്‍, പ്രത്യേകിച്ച് കണ്ടീഷണറില്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നാണിത്. മുടിവേരുകള്‍ക്ക് ബലം നല്‍കുക, മുടി മൃദുവാക്കുക, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഗ്രീന്‍ ടീ നല്കുന്നു. ഇതിലൂടെ മുടി വളരാന്‍ ഗ്രീന്‍ ടീ വളരെയധികം ഉപയോഗിക്കുന്നു.
Read Also : റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
അണുബാധകള്‍ തടയാന്‍ ഗ്രീന്‍ ടീ നല്ലതാണ്. അതുകൊണ്ടുതന്നെ, ഇത് ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഗുണകരമാണ്. കഷണ്ടിയ്ക്ക് കാരണമായ ഹോര്‍മോണിനെ ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീയില്‍ 5-ആല്‍ഫ റിഡക്ടേഴ്സ് കാരണമാകുന്നു. ഇത് ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോണിനെ തടയുന്നു.
മുടി സാധാരണ വെള്ളം കൊണ്ടു കഴുകുക. ഇതിനു ശേഷം തിളപ്പിച്ചു ചൂടാറ്റിയ ഗ്രീന്‍ ടീ കൊണ്ടു മുടിയില്‍ മസാജ് ചെയ്യുകയും കഴുകുകയും ചെയ്യുക. കുറച്ചു മാസങ്ങള്‍ അടുപ്പിച്ച് ഇത് ആഴ്ചയില്‍ രണ്ടുമൂന്നു തവണ വീതം ചെയ്യുക. മുടി വളരാനും കൊഴിച്ചില്‍ കുറയ്ക്കാനും നല്ലതാണ്.
ദിവസവും ഗ്രീന്‍ ടീ കുടിയ്ക്കുക. ആരോഗ്യത്തിനു മാത്രമല്ല, മുടിവളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ തടയാനുമെല്ലാം ഇത് ഗുണം ചെയ്യും. ഗ്രീന്‍ ടീ അടങ്ങിയ ഷാംപൂ ഉപയോഗിയ്ക്കാം. ഇത് മുടി കൊഴിച്ചില്‍ താരന് എന്നവയ്ക്ക് പരിഹാരം കാണും.
പേനും ഈരും മാറാന്‍ പരിഹാരം കാണുന്നതിന് ശ്രമിച്ചിട്ട് പരിജയപ്പെട്ടോ. എന്നാല്‍, അല്പം ഗ്രീന്‍ ടീ എടുത്ത് ശിരോചര്‍മത്തില്‍ അഞ്ചുപത്തു മിനിറ്റു വീതം എന്നും മസാജ് ചെയ്യുക. ഇത് പേനിനേയും ഈരിനേയും ഇല്ലാതാക്കുന്നു.
ഷാംപൂ, കണ്ടീഷണര്‍ എന്നിവയിലെ കെമിക്കലുകള്‍ മുടികൊഴിച്ചിലിന് ഇടയാക്കും. ഇവയുപയോഗിച്ച ശേഷം ഗ്രീന്‍ ടീ കൊണ്ടു മുടി കഴുകുന്നത് നല്ലതാണ്. ഹെന്ന പോലുള്ളവ തലയില്‍ പുരട്ടുമ്പോള്‍ ഇതില്‍ ഗ്രീന്‍ ടീ ചേര്‍ക്കാം. ഹെന്ന മാത്രമല്ല, ഹെയര്‍ പായ്ക്കുകളിലും ഇതുപയോഗിയ്ക്കാം. കൃത്രിമ ഹെയര്‍ പായ്ക്കുകളിലെ കെമിക്കലുകളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്.
Post Your Comments