നമ്മുടെ ശരീരത്തില്‍ നമുക്കു തന്നെ ചെയ്യാവുന്ന ഒന്നാണ് മസാജ്. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കുന്നതിനും സൗന്ദര്യം വര്‍ദ്ധിപ്പിയ്‌ക്കുന്നതിനും മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് മസാജിംഗ്. മസാജ് ഓരോ ഭാഗത്തും ഓരോ രീതിയിലും ചെയ്യുന്നതിന് വ്യക്തമായ ഉദ്ദേശങ്ങളുണ്ട്. കിടക്കും മുമ്പ് പാദത്തിനടിയില്‍ മസാജ് ചെയ്യുന്നത് ദഹനപ്രക്രിയയെ സഹായിക്കും. പ്രത്യേകിച്ച് രാത്രി ഭക്ഷണം ദഹിയ്‌ക്കാന്‍ ഇത് സഹായിക്കും. ഇങ്ങനെ മസാജ് ചെയ്യുന്നതു കൊണ്ട് നല്ല ഉറക്കവും കിട്ടും.
ശരീരത്തിലെ രക്തപ്രവാഹം സുഗമമായി നടക്കാനും ഇതുവഴി ഉറക്കത്തില്‍ ശരീര പ്രവര്‍ത്തനങ്ങള്‍ സുഖമാക്കാനും മസാജ് നല്ലൊരു വഴിയാണ്. രാത്രി ശരീരത്തില്‍ അപചയപ്രക്രിയ നടത്തുന്നുണ്ട്. ഇതുവഴി തടി കുറയ്‌ക്കാന്‍ നല്ലതാണ്. പാദത്തിനടിയില്‍ മസാജ് അപചയപ്രക്രിയയെ സഹായിക്കും. ശരീരവേദനകള്‍ പലപ്പോഴും ഉറക്കത്തിന് തടസം നില്‍ക്കും. പാദ മസാജ് ശരീരവേദനകള്‍ പരിഹരിയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്. ഇത് ലാക്ടിക് ആസിഡ് ഒഴിവാക്കുന്നത് വഴിയാണിങ്ങനെ ശരീരവേദന ഇല്ലാതാകുന്നത്.
Read Also : ‘ഇത് ദേശീയവാദികളുടെ വിജയം, ഒരാൾക്കും ജലീലിനെ സംരക്ഷിക്കാനായില്ല’: ഇതൊരു തുടക്കമെന്ന് സന്ദീപ് വാര്യർ
കോശങ്ങളിലേയ്‌ക്കു പോഷകങ്ങള്‍ എത്തിയ്‌ക്കുന്നതിനുള്ള വഴിയാണിത്. ഇതുവഴി ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് പാദം മസാജ് ചെയ്യുന്നത്. പ്രത്യേകിച്ച് രക്തപ്രവാഹസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു.
Post Your Comments