Latest NewsNewsIndia

ഇന്ത്യയുടെ ആശങ്കകൾ വകവയ്ക്കാതെ ചൈനീസ് ‘ചാര’ കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് അടുക്കുന്നു

ഡൽഹി: ഇന്ത്യയുടെ ആശങ്കകൾക്കിടയിലും വിവാദമായ ചൈനീസ് ഗവേഷണ കപ്പലിന് ദ്വീപ് സന്ദർശിക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകി. ചൈനീസ് കപ്പലായ യുവാൻ വാങ് 5നെ അന്താരാഷ്ട്ര ഷിപ്പിംഗ്, അനലിറ്റിക്‌സ് സൈറ്റുകൾ ഒരു ഗവേഷണ, സർവ്വേ വെസ്സൽ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലും ശ്രീലങ്കയിലും ചൈനയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിൽ ഇന്ത്യയ്ക്ക് സംശയം നിലനിൽക്കുന്നുണ്ട്.

യുവാൻ വാങ് 5 ആഗസ്ത് 11ന് ശ്രീലങ്കയിലെ ചൈനയുടെ ഹമ്പൻടോട്ട തുറമുഖത്തേക്ക് അടുക്കുകയായിരിന്നു. എന്നാൽ, സന്ദർശനം അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ എതിർപ്പിനെത്തുടർന്നാണ് ശ്രീലങ്ക ഇത്തരത്തിൽ ചൈനയോട് ആവശ്യപ്പെട്ടത്. അതേസമയം, ആഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിന് ഹമ്പൻടോട്ടയിൽ എത്തുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ശ്രീലങ്കൻ ഹാർബർ മാസ്റ്റർ നിർമൽ പി. സിൽവ വ്യക്തമാക്കി.

റ​ബ​ർ ഷീ​റ്റ് അ​ടി​ക്കു​ന്ന യ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി യു​വ​തിക്ക് ദാരുണാന്ത്യം

സന്ദർശനത്തിന് ശ്രീലങ്ക അനുമതി നൽകിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം യുവാൻ വാങ് 5 ഉപഗ്രഹ ട്രാക്കിംഗിനും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾക്കും ഉപയോഗിക്കാൻ കഴിയും.

കപ്പൽ ചാരപ്പണി നടത്താൻ ഉപയോഗിക്കുമെന്ന് ഇന്ത്യൻ സർക്കാർ ആശങ്ക പ്രകടിപ്പിക്കുകയും ശ്രീലങ്കയെ ആശങ്ക അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ സുരക്ഷയും സാമ്പത്തിക താൽപ്പര്യങ്ങളും ബാധിക്കുന്ന ഏതൊരു കാര്യവും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അവ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

shortlink

Post Your Comments


Back to top button