![crude oil](/wp-content/uploads/2019/01/cude-oil.jpg)
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്യുകയാണെന്ന് ആരോപണം. യു.എസ് ഉപരോധത്തിന്റെ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: വീടിന് മുകളില്‍ യുവാവ് ഉയര്‍ത്തിയത് പാക് പതാക: ഒരാൾ അറസ്റ്റില്‍
റഷ്യയില്‍ നിന്നും ഓയില്‍ ശേഖരിച്ചതിന് ശേഷം ഗുജറാത്തിലെ തുറമുഖത്തിലെത്തിച്ച് ശുദ്ധീകരിച്ച് യു.എസിലേക്ക് കയറ്റുമതി ചെയ്യുകയാണെന്ന് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കിള്‍ പാത്ര പറഞ്ഞു.
യുക്രെയ്‌നില്‍ അധിനിവേശം നടത്തിയതിനെ തുടര്‍ന്നാണ് യു.എസ് റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍, റിഫൈന്‍ഡ് ഓയില്‍, കല്‍ക്കരി, ഗ്യാസ് എന്നിവക്കെല്ലാം യു.എസ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, വിവാദങ്ങളോട് ഇതുവരെ പ്രതികരിക്കാന്‍ ഡല്‍ഹിയിലെ യു.എസ് എംബസി തയ്യാറായിട്ടില്ല.
Post Your Comments